ദുബായ് : എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് പണം നഷ്ടപ്പെടാതെ വീണ്ടും റീ-ബുക്ക് ചെയ്യാന്‍ അവസരം. 2020 സെപ്റ്റംബര്‍ 30 ന് മുമ്പ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് എയര്‍ലൈന്‍സിന്റെ ഓഫര്‍. ഇതുപ്രകാരം 2-3 വര്‍ഷത്തേയ്ക്ക് വീണ്ടും പണം നഷ്ടപ്പെടാതെ ബുക്ക് ചെയ്യാം.
ഈ അവസരം 2021 ഡിസംബര്‍ വരെ ബുക്ക് ചെയ്തവര്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്ത യാത്രക്കാര്‍ക്ക് അത് പുതുക്കി നല്‍കുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
Post Your Comments