വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സമയം ഏതെന്ന് കൃത്യമായി യാത്രക്കാരെ അറിയിക്കാൻ പുതിയ ഫീച്ചറുമായി എത്തുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. ഗൂഗിൾ ഫ്ലൈറ്റ്സിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ, ടിക്കറ്റ് നിരക്ക് ട്രാക്ക് ചെയ്ത് അറിയിക്കുന്ന സംവിധാനവും, പ്രൈസ് ഗ്യാരണ്ടി ചോയിസും ഗൂഗിൾ ഫ്ലൈറ്റ്സിൽ ലഭ്യമാണ്. ഇതിന് പുറമേയാണ് ടിക്കറ്റ് നിരക്ക് ഏറ്റവും കുറഞ്ഞ സമയം ഏതെന്ന് അറിയാനുള്ള ഫീച്ചറും വികസിപ്പിക്കുന്നത്.
സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റുകളുടെ വില അറിയിക്കുന്ന ഫീച്ചർ പ്രവർത്തിക്കുക. ഇതോടെ, യാത്രക്കാർക്ക് പോകേണ്ട സ്ഥലവും, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതിയും മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കുന്നതാണ്. 2023-ലെ ഏറ്റവും പുതിയ ഫ്ലൈറ്റ് ബുക്കിംഗ് ട്രെൻഡുകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. മുൻകാല വില നിർണയ പാറ്റേണുകൾ കൃത്യമായി വിലയിരുത്തിയാണ് ഈ ട്രെൻഡുകൾക്ക് രൂപം നൽകിയത്. അതേസമയം, ഫ്ലൈറ്റ് ഫലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വിമാന ടിക്കറ്റ് നിരക്ക് കുറയുകയാണെങ്കിൽ, യാത്രക്കാരന് ബാക്കിയുള്ള തുക ഗൂഗിൾ പേ വഴി നൽകുന്നതാണ്. ആദ്യ ഘട്ടത്തിൽ അമേരിക്കയിൽ നിന്ന് പുറപ്പെടുന്ന ചില തിരഞ്ഞെടുത്ത വിമാന യാത്രകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
Also Read: കൊല്ലത്ത് വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Post Your Comments