Latest NewsKeralaNews

തിരുവനന്തപുരത്ത് കോവളം മണ്ഡലം മാത്രമാണ് യുഡിഎഫിനൊപ്പം, തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

93 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ കണക്കു കൂട്ടൽ.

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം ആർക്കൊപ്പമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ. തുടർ ഭരണ പ്രതീക്ഷയിൽ ഇടതുപക്ഷവും ഭരണ കൈമാറ്റമെന്ന പ്രതീക്ഷയിൽ യുഡിഎഫും നിൽക്കുമ്പോൾ മുപ്പതിൽ അധികം സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. മെയ് 2 നു ഫലം വരുമ്പോൾ ഇടതുമുന്നണിഎണ്‍പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടാന്‍ സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട് തിരുവനന്തപുരത്ത് കോവളം മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫ് വിജയിക്കുക എന്നാണ് റിപ്പോര്‍ട്ടിലെ സൂചന.

ജില്ലയിലെ മറ്റ് സീറ്റുകളിലെല്ലാം എല്‍ഡിഎഫ് വിജയം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 93 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ കണക്കു കൂട്ടൽ. മഞ്ചേശ്വരം, നേമം, കോന്നി, കഴക്കൂട്ടം മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാവില്ലെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button