
പാലാ: വെള്ളിയേപ്പള്ളിയിൽ യുവതിയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവർ പിടിയിൽ. കടപ്പാട്ടൂർ പുറ്റുമഠത്തിൽ അമ്മാവൻ സന്തോഷ് എന്നുവിളിക്കുന്ന സന്തോഷാണ് (61) അറസ്റ്റിൽ ആയിരിക്കുന്നത്. ബുധനാഴ്ച വെളുപ്പിന് വെള്ളിയേപ്പള്ളിയിൽ 26കാരിയെയാണ് തലക്ക് പരിക്കേറ്റനിലയിൽ കണ്ടെത്തിയിരിക്കുന്നത്.
എറണാകുളത്ത് പരീക്ഷക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുലർച്ച 4.50ഓടെ ഇറങ്ങിയ യുവതി വീടിന് 150 മീ. ദൂരത്തെത്തിയപ്പോൾ ആക്രമിക്കപ്പെടുകയായിരുന്നു ഉണ്ടായത്. ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിരിക്കുന്നു.
ഏറ്റുമാനൂർ സ്വദേശിനിയായ യുവതി മൂന്നുവർഷമായി വെള്ളിയേപ്പള്ളിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം വാടകക്ക് താമസിക്കുകയാണ്. പാലാ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ് കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഡ്രൈവറായി വിരമിച്ച സന്തോഷ്. മുമ്പ് കെ.എസ്.ഇ.ബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ.
തീർഥാടനകേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന യുവതി സന്തോഷിെൻറ ഓട്ടോയിലാണ് യാത്ര ചെയ്യുന്നത്. തുടർന്ന് ഇവർ അടുപ്പത്തിലാവുകയും യുവതി സന്തോഷിനൊപ്പം ഒരുമിച്ചു ജീവിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി.
ഭാര്യയും രണ്ട് പെൺമക്കളുമുള്ള സന്തോഷ് യുവതിയെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം വകവരുത്താൻ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
Post Your Comments