മുംബയ് : ഇനിയും മന്ത്രിമാരുടെ രാജി ഉണ്ടാകും, മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേയ്ക്കെന്ന സൂചന നല്‍കി ബി.ജെ.പി. പതിനഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് മന്ത്രിമാര്‍ കൂടി രാജിവയ്ക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടില്‍ അവകാശപ്പെട്ടു. ‘രണ്ടു മന്ത്രിമാര്‍കൂടി 15 ദിവസത്തിനുള്ളില്‍ രാജിവയ്ക്കും. ഇവര്‍ക്കെതിരെ അഴിമതി ആരോപണവുമായി കോടതിയെ സമീപിക്കാന്‍ ആളുകള്‍ തയ്യാറാകുന്നുണ്ട്. അതോടെ ഇവര്‍ക്ക് രാജിവയ്ക്കേണ്ടിവരും. മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിന് സജ്ജമാണ്’ . എന്നാല്‍ തന്റെ പാര്‍ട്ടി അല്ല അതിന് പിന്നിലെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
അനില്‍ ദേശ്മുഖിന് എതിരായ അഴിമതി ആരോപണത്തിനൊപ്പം ഗതാഗത മന്ത്രി അനില്‍ പരബിനെതിരായ ആരോപണവും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments