ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന് തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. വരാനെയും സെർജിയോ റാമോസും ഇല്ലാഞ്ഞിട്ടും ക്ലോപ്പിന്റെ ടീം പരാജയം ഏറ്റുവാങ്ങി. ആദ്യ പകുതിയിൽ തന്നെ റയൽ രണ്ട് തവണ ലിവർപൂളിന്റെ വല കുലുക്കി. 27-ാം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ ആദ്യ ഗോൾ നേടി. ടോണി ക്രൂസിന്റെ മനോഹരമായ ലോബ് പാസിൽ നിന്നായിരുന്നു റയലിന്റെ ആദ്യ ഗോൾ വിനീഷ്യസ് നേടിയത്.
36-ാം മിനുട്ടിൽ ഡിഫൻസ് ചെയ്യാമായിരുന്നു പന്ത് അർനോൾഡിന്റെ പിഴവ് മുതലെടുത്ത് മാർക്കോ അസൻസിയോ റയലിന്റെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഹമ്മദ് സല(51)യുടെ ഗോൾ മത്സരത്തിന്റെ ഗതി മാറ്റാൻ ലിവർപൂളിനായെങ്കിലും പിന്നീട് ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ക്ലോപ്പിന്റെ ടീമിനായില്ല. 65 -ാം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ വീണ്ടും വല കുലുക്കിയതോടെ റയൽ ജയം ഉറപ്പിച്ചു.
Post Your Comments