ഐ.പി.എല്‍ സീസണില്‍ ധോണിയുടെ വിക്കറ്റ് വീഴ്ത്തിയത് ആഘോഷിക്കാത്തതിൻ്റെ കാരണം വെടിപ്പെടുത്തി ടി.നടരാജന്‍. വിക്കറ്റിന് മുൻപുണ്ടായ ഡെലിവറിയെ കുറിച്ചാണ് താന്‍ ആലോചിച്ച് നിന്നതെന്ന് നടരാജൻ പറയുന്നു. ധോണിയുടെ ഉപദേശം ബോളിംഗ് ഏറെ മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും ടി.നടരാജന്‍ കൂട്ടിച്ചേർത്തു.
‘സ്ലോ ബൗണ്‍സറുകളും കട്ടേഴ്സും മറ്റ് വേരിയേഷനുകളും ഉപയോഗിക്കാന്‍ ധോണി ഉപദേശിച്ചു. കഴിഞ്ഞ സീസണില്‍ ധോണി എനിക്കെതിരെ 102 മീറ്റര്‍ സിക്‌സ് നേടി. തൊട്ടടുത്ത പന്തില്‍ എനിക്ക് ധോണിയുടെ വിക്കറ്റും കിട്ടി. പക്ഷേ ആ വിക്കറ്റ് നേട്ടം ഞാന്‍ ആഘോഷിച്ചില്ല. കാരണം അതിന് മുന്‍പത്തെ ഡെലിവറിയെ കുറിച്ചാണ് ഞാന്‍ ആലോചിച്ച് നിന്നത്’.
‘കളി കഴിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയെത്തിയ ശേഷം സന്തോഷം തോന്നി. കളി കഴിഞ്ഞ് ധോണിയുമായി സംസാരിച്ചു. ധോണിയെ പോലൊരു വ്യക്തിയോട് സംസാരിക്കാന്‍ കഴിയുന്നത് തന്നെ വലിയ കാര്യമാണ്. ഫിറ്റ്നസിനെ കുറിച്ച് ധോണി എന്നോട് സംസാരിച്ചു. കൂടുതല്‍ പരിചയസമ്പത്ത് വരുന്നതിലൂടെ ഇതിലും മെച്ചപ്പെടാന്‍ സാധിക്കുമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ പ്രചോദിപ്പിച്ചു’. നടരാജൻ പറഞ്ഞു.
Post Your Comments