മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 25 കോടി രൂപ പിഴയിട്ട് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. മുകേഷ് അംബാനി ഉള്‍പ്പടെയുള്ള പ്രൊമോട്ടര്‍മാര്‍ക്കാണ് പിഴശിക്ഷ. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ പ്രൊമോട്ടര്‍മാര്‍ വാങ്ങിയത് സെബിയെ അറിയിക്കാതിരുന്നതാണ് പ്രശ്നമായത്.
Read Also : കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
മാര്‍ച്ച് 1999 മുതല്‍ മാര്‍ച്ച് 2000 വരെ 6.83 ശതമാനം ഓഹരികള്‍ റിലയന്‍സ് പ്രൊമോട്ടര്‍മാര്‍ വാങ്ങിയിരുന്നു. ഇത് കമ്പനി സെബിയെ അറിയിച്ചിരുന്നില്ല. ഓഹരികള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് റിലയന്‍സ് പൊതു അറിയിപ്പൊന്നും നല്‍കിയിരുന്നുമില്ല. അതേസമയം, ബുധനാഴ്ചയും ഓഹരി വിപണിയില്‍ റിലയന്‍സ് ഓഹരികളുടെ വില ഉയര്‍ന്നു. 0.9 ശതമാനം നേട്ടത്തോടെയാണ് റിലയന്‍സ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments