ന്യൂഡൽഹി : കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്സിനെടുക്കാന്‍ താത്പര്യമുള്ളവരും വാക്സിന്‍ അടിയന്തരമായി എടുക്കേണ്ടവരും എന്ന ചര്‍ച്ച തന്നെ പരിഹാസ്യമാണ്. എല്ലാവര്‍ക്കും സുരക്ഷിതമായ ജീവിതത്തിന് അവകാശമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
Read Also : കോവിഡ് കർഫ്യൂ ലംഘിച്ചതിന് ശിക്ഷ അനുഭവിക്കേണ്ടിവന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു
It’s ridiculous to debate needs & wants.
Every Indian deserves the chance to a safe life. #CovidVaccine
— Rahul Gandhi (@RahulGandhi) April 7, 2021
ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ ഘട്ടംഘട്ടമായാണ് നടക്കുന്നത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. പിന്നാലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കി. ഇപ്പോള്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. വാക്സിന്‍ എടുക്കാന്‍ താത്പര്യമുള്ളവര്‍ക്കല്ല, അടിയന്തരമായി എടുക്കേണ്ടവര്‍ക്കാണ് വാക്സിന്‍ ലഭ്യമാക്കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ നിലപാട്. ഈ നിലപാടിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാരും എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടര ലക്ഷത്തോട് അടുക്കുകയാണ്. 1,15,736 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. നവംബര്‍ അഞ്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 630 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, കര്‍ണാടക ഉള്‍പ്പെടെ പതിനാറിലധികം സംസ്ഥാനങ്ങളാണ് പ്രതിദിന കണക്കില്‍ ഡിസംബറിന് ശേഷം വലിയ വര്‍ധന രേഖപ്പെടുത്തിയത്. രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചും പൊതു സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് സംസ്ഥാനങ്ങള്‍.
Post Your Comments