Latest NewsNewsIndia

രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ഐ.എസ്‌.ഐ നീക്കം, സംഭവത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തം

അഹമ്മദാബാദ് : ഗുജറാത്തില്‍ ഭീകരാക്രമണങ്ങള്‍ നടത്താനുള്ള പാകിസ്ഥാന്‍ ചാര സംഘടനയുടെ ശ്രമം തകര്‍ത്ത് ക്രൈംബ്രാഞ്ച്. സംഭവവുമായി ബന്ധപ്പെട്ട് പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന്റെ ഏജന്റുമാരെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂപേന്ദ്ര വന്‍സാര, അനില്‍ ഖാതിക്, അങ്കിത് പാല്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും കലൂപൂരില്‍ കടകള്‍ക്ക് തീയിട്ട സംഭവത്തിലെ പ്രതികളാണ്.

അടുത്തിടെ സംസ്ഥാനത്തു നിന്നും ഐ.എസ്.ഐ ഏജന്റിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നുമാണ് മൂവര്‍ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നിര്‍ണായക നീക്കത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും, നിയമവിരുദ്ധ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരവുമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഭീകരാക്രമണങ്ങള്‍ നടത്തി സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനായാണ് മൂന്ന് പേരും ഗുജറാത്തില്‍ എത്തിയതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. പണത്തിന് വേണ്ടിയാണ് ഇവര്‍ ചാരസംഘടനയുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിച്ചതെന്നാണ് വിവരം. രാജ്യത്തെ ക്രമസമാധാന നിലയും, സമ്പദ് വ്യവസ്ഥയും തകര്‍ക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button