കോട്ടയം: താന്‍ വീണ്ടും നിയമസഭയിലേയ്ക്ക് എത്തുമെന്ന സൂചന നല്‍കി പി.സി.ജോര്‍ജ്. കഴിഞ്ഞ നിയമസഭയില്‍ അത്ഭുതം കാണിച്ചത് പൂഞ്ഞാര്‍ മണ്ഡലത്തില്‍ ആരുടേയും പിന്തുണയില്ലാതെ മത്സരിച്ചു വിജയിച്ച പി.സി ജോര്‍ജ് ആയിരുന്നു. ഇത്തവണ ഹൈന്ദവ-ക്രൈസ്തവ വോട്ടുകള്‍ ഏകീകരിച്ച് വീണ്ടും ജയിക്കുമെന്നാണ് പി.സി ജോര്‍ജിന്റെ പ്രതീക്ഷ. എസ്.ഡി.പി.ഐയുടെ സമ്മര്‍ദ്ദത്തില്‍ മുസ്ലിംവോട്ടുകള്‍ നഷ്ടമായെങ്കിലും മറ്റു വോട്ടുകള്‍ തനിക്ക് ഗുണകരമായെന്നും തെരഞ്ഞെടുപ്പിന് ശേഷം ജോര്‍ജ് അവകാശപ്പെടുന്നു. കഴിഞ്ഞ തവണ പി.സി ജോര്‍ജിനെ തുണച്ചത് ഈരാറ്റുപേട്ട അടങ്ങുന്ന പ്രദേശമായിരുന്നു. എന്നാല്‍, ഇക്കുറി ഈരാറ്റുപേട്ട ചതിച്ചെന്നാണ് ജോര്‍ജ് പറയുന്നത്.
ഈരാറ്റുപേട്ടയില്‍ പിന്നില്‍ പോകും. മറ്റെല്ലായിടങ്ങളിലും മുന്‍തൂക്കം ഉണ്ടാകും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. ബി.ജെ.പി വോട്ട് മണ്ഡലത്തില്‍ അനുകൂലമായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments