Latest NewsKeralaNews

പിണറായിക്ക് അയ്യപ്പ ശാപത്തെ ഭയം, മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴ പാല്‍പായസ വഴിപാട് നേര്‍ന്നു : ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം : സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത ആരോപണമുന്നയിച്ച് കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. അസുരന്‍മാരാണ് സി.പി.എമ്മിലുളളത്. മുഖ്യമന്ത്രിക്ക് അയ്യപ്പശാപത്തെ ഭയമാണെന്നും മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴ പാല്‍പായസത്തിന് വഴിപാട് നേര്‍ന്നെന്നും അവര്‍ പറഞ്ഞു.

Read Also : ‘ജയിച്ചാലും തോറ്റാലും എന്നും ആലപ്പുഴയ്ക്കൊപ്പമുണ്ടാകും’; ആലപ്പുഴയുടെ ഹൃദയം കീഴടക്കി സന്ദീപ് വാചസ്പതി

അതേസമയം, വിജയം ഉറപ്പാണെന്നും എം.എല്‍.എ ഓഫീസ് ക്രമീകരിച്ചെന്നും പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍ പ്രതികരിച്ചു. മെട്രോമാന്‍ എന്ന വ്യക്തിപ്രഭാവത്തിനാണ് വോട്ട് ലഭിച്ചതെന്നും ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

 

നേമത്ത് സി.പി.എം-കോണ്‍ഗ്രസ് നീക്കുപോക്കുണ്ടായോ എന്ന് പരിശോധിച്ചുവരികയാണെന്ന് കുമ്മനം രാജശേഖരനും വ്യക്തമാക്കി. പതിനായിരത്തിലേറെ വോട്ടിന് വിജയിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button