KeralaLatest News

ആർക്കും തടയാനാകാത്ത ശക്തിയായി മാറട്ടെ ; ചൈനയെ വാനോളം പ്രകീർത്തിച്ച് ദേശാഭിമാനി

വിദ്യാഭ്യാസവും തൊഴിലവസര പ്രോത്സാഹനം തുടങ്ങിയ കാര്യങ്ങളിൽ ചൈനീസ് സർക്കാർ സ്വീകരിക്കുന്നത് സമഗ്രമായ സമീപനമാണെന്ന് ലേഖനത്തിൽ പറയുന്നു.

തിരുവനന്തപുരം: ചൈനീസ് സർക്കാരിന്റൈ നയത്തേയും പ്രവർത്തനങ്ങളേയും പ്രകീർത്തിച്ച് ദേശാഭിമാനിയിൽ ലേഖനം. ചൈന ഏറ്റവും വലിയ പുനരുജ്ജീവനത്തിലൂടെ ആർക്കും തടയാനാകാത്ത ശക്തിയായി മാറട്ടെയെന്ന് ലേഖനത്തിൽ ആശംസിക്കുന്നു. വിദ്യാഭ്യാസവും തൊഴിലവസര പ്രോത്സാഹനം തുടങ്ങിയ കാര്യങ്ങളിൽ ചൈനീസ് സർക്കാർ സ്വീകരിക്കുന്നത് സമഗ്രമായ സമീപനമാണെന്ന് ലേഖനത്തിൽ പറയുന്നു.

read also: ബന്ദിയാക്കിയ സി.ആര്‍.പി.എഫ്​ ജവാന്‍റെ മോചനത്തിന്​ ഉപാധികള്‍ വെച്ച്‌​ മാവോവാദികള്‍

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ ശതാബ്ദി വർഷത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ലേഖനത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. അതിർത്തി വിഷയങ്ങളിൽ ഉൾപ്പെടെ ഇന്ത്യയുമായി ഇടഞ്ഞു നിൽക്കുന്ന സമയത്താണ് ഇത്തരത്തിൽ ചൈനയെ പ്രശംസിച്ച് ലേഖനവുമായി ദേശാഭിമാനി എത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button