
നടൻ കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ പരാതിയുമായി ബിജെപി. തെക്കൻ കോയമ്പത്തൂരിലെ പോളിംഗ് ബൂത്തിൽ കമലിനും സഹോദരിക്കുമൊപ്പം ശ്രുതി അതിക്രമിച്ചു കയറിയെന്നാണ് പരാതി. ബിജെപി ദേശീയ വനിതാ നേതാവും കോയമ്പത്തൂർ സൗത്തിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥിയുമായ വാനതി ശ്രീനിവാസന് വേണ്ടി ബിജെപി ജില്ലാ പ്രസിഡൻറ് നന്ദകുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കമൽ ഹാസനും മക്കളായ ശ്രുതിയും അക്ഷരയും കോയമ്പത്തൂർ സൗത്തിലെ ബൂത്തിലേയ്ക്ക് പോകുകയായിരുന്നു. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽ ഹാസൻ ജനവിധി തേടുന്നത്. തുടർന്ന് കമൽ ഹാസനൊപ്പം ശ്രുതി ഹാസൻ പോളിംഗ് ബൂത്തിൽ അനധികൃതമായി പ്രവേശിച്ചതായി ബിജെപി ആരോപിച്ചു.
Read Also : തലശ്ശേരിയില്‍ ബിജെപി സ്ഥാനാർഥി ഇല്ലാതായതോടെ പോളിംങ് കുറഞ്ഞു, ആശങ്കയിൽ മുന്നണികള്‍
ബൂത്ത് ഏജന്റുകൾ ഒഴികെ മറ്റാർക്കും പോളിംഗ് ബൂത്തുകളിൽ പ്രവേശിക്കാൻ അധികാരമില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ശ്രുതി ഹാസെനതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണം എന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
Post Your Comments