കണ്ണൂര്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളിയതിലൂടെ ശ്രദ്ധേയമായ തളിപ്പറമ്പില്‍ ഇത്തവണ പോളിംങ് ശതമാനത്തില്‍ വൻ കുറവ്. 2016ല്‍ 78.34 ശതമാനിയിരുന്നത്, ഇത്തവണ 73.93 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 4.4 ശതമാനത്തിന്റെ കുറവ്. മണ്ഡലത്തില്‍ ബി.ജെ.പിക്ക് 15 ശതമാനത്തോളം വോട്ടുണ്ടെന്നാണ് കണക്ക്.
ശതമാനത്തിലെ കുറവിന് കാരണം ബി.ജെ.പിയുടെ വോട്ട് പോള്‍ ചെയ്യാതിരുന്നതാകാനാണ് സാധ്യത. ബി.ജെ.പി ശക്തികേന്ദ്രങ്ങില് പലയിടത്തും വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ നേതൃത്വം രംഗത്തിറങ്ങിയതുമില്ല. ബി.ജെ.പിക്ക് തലശ്ശേരിയില്‍ 25,000 വോട്ടുകളുണ്ടെന്നാണ് കണക്കാക്കുന്നത്.
സി.പി. എം – ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബി.ജെ.പി വോട്ടുകള്‍ കോണ്‍ഗ്രസിന് മറിഞ്ഞാലും എ.എന്‍ ഷംസീര്‍ സുരക്ഷിതനാണന്ന വിലയിരുത്തലിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. കുറവുവന്ന 4.4 ശതമാനം വോട്ടിന്റെ എണ്ണമെടുത്താല്‍ 7500ലേറെ വരും. അങ്ങനെയെങ്കിലും ബി.ജെ.പിയുടെ വോട്ടില്‍ ഏകദേശം 17500 എണ്ണം ഇക്കുറിയും പോള്‍ ചെയ്തിട്ടുണ്ട്.
ഈ വോട്ടുകള്‍ സിറ്റിങ് എം.എല്‍.എ സി.പി.എമ്മിലെ എ.എന്‍. ഷംസീറിനോ കോണ്‍ഗ്രസിലെ എം.പി. അരവിന്ദാക്ഷനോ എന്നത് വ്യക്തമല്ല. സി.ഒ.ടി നസീറിന് ബി.ജെ.പി വോട്ട് കിട്ടാനും സാധ്യതയില്ല.
Post Your Comments