ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കും പിഎസ്ജിയും നേർക്കുനേർ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനമാകും ഇന്ന് മ്യൂണിച്ചിൽ സാക്ഷ്യം വഹിക്കുക. മ്യൂണിച്ചിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ബയേണിനാണ് മുൻതൂക്കം. ചാമ്പ്യൻസ് ലീഗിൽ ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോൾ ബയേൺ കിരീടവുമായി മടങ്ങിയിരുന്നു. ബയേൺ നിരയിൽ അവരുടെ സൂപ്പർതാരം ലെവൻഡോസ്‌കി പരിക്ക് മൂലം കളിക്കുന്നില്ല.
അതേസമയം, കോവിഡ് പോസിറ്റീവ് ആയതിനാൽ ഗ്നാബറിയും ടീമിൽ ഉണ്ടാകില്ല. മറുവശത്ത് പിഎസ്ജിയ്ക്കും കോവിഡ് തന്നെയാണ് പ്രശ്നം. സൂപ്പർതാരം വെററ്റി ഇന്ന് പിഎസ്ജി നിരയിൽ ഉണ്ടാകില്ല. എന്നാൽ പരിക്ക് മാറി എത്തിയ നെയ്മർ ടീമിനൊപ്പമുണ്ടാകും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
Post Your Comments