KeralaLatest NewsNews

‘ജയിച്ചാലും തോറ്റാലും എന്നും ആലപ്പുഴയ്ക്കൊപ്പമുണ്ടാകും’; ആലപ്പുഴയുടെ ഹൃദയം കീഴടക്കി സന്ദീപ് വാചസ്പതി

ആലപ്പുഴ: തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ആലപ്പുഴയ്ക്ക് വേണ്ടി പോരാടുമെന്ന് ആലപ്പുഴയിലെ എൻ ഡി എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി. തനിക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സന്ദീപ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിൻ്റെ വാക്കുകൾ:

‘ആലപ്പുഴയുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യം. ഈ പോരാട്ടത്തിൽ വിജയിക്കുമെന്ന് ഉറപ്പുണ്ട്. ഫലം എന്തുതന്നെയാണെങ്കിലും ആലപ്പുഴയ്ക്കൊപ്പം എന്നുമുണ്ടാകും. കൂടെ നിന്നത് പ്രവർത്തകരാണ്. കയ്യും മെയ്യും മറന്ന് കൂടെ നിന്നവരോട് നന്ദി പറഞ്ഞാൽ അത് അവരോട് ചെയ്യുന്ന നന്ദികേടാകും. പോരാട്ടം നയിച്ചത് പ്രവർത്തകരായിരുന്നു, എൻ്റെ കരുത്ത് തന്നെ അവരാണ്. പ്രചരണത്തിനിടെ തളർന്നു പോകുമെന്ന് കരുതിയപ്പോൾ പ്രവർത്തകരാണ് കൈപിടിച്ചുയർത്തിയത്. ഇനി കാത്തിരിപ്പാണ്. ഈ ആലപ്പുഴയുടെ മണ്ണിൽ ഞങ്ങൾ ഉണ്ടാകും. ആലപ്പുഴയുടെ എന്താവശ്യത്തിനും കൂടെ നിൽക്കും. ജനങ്ങൾക്കൊപ്പമുണ്ടാകും. പോരായ്മകളെ തുറന്ന് കാണിക്കും. ആലപ്പുഴയെ വഞ്ചിച്ചവരുടെ നിലപാടുകളെ തുറന്നു കാണിക്കും. ആലപ്പുഴയുടെ കരുത്തായി, കാവലായി ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു.’- സന്ദീപ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button