CinemaLatest NewsNewsIndiaEntertainment

കാറും ബൈക്കുമൊക്കെ ഉണ്ടായിട്ടും വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതിന് പിന്നിലെ കാരണമിത്

താരം വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ പോളിംഗ് പുരോഗമിക്കുന്നു. ദളപതി വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ. താരം സൈക്കിൾ ചവിട്ടി ബൂത്തിലേയ്ക്കെത്തുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. ഇതോടെ, എന്തുകൊണ്ടാണ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്ന അന്വേഷണത്തിലായി ആരാധകർ.

കാറും ബൈക്കുമൊക്കെ ഉണ്ടായിട്ടും താരം എന്തിന് സൈക്കിൾ തിരഞ്ഞെടുത്തുവെന്ന അമ്പരപ്പിലാണ് ആരാധകർ. പെട്രോൾ–ഡീസൽ വില വർധനയ്ക്കെതിരെയുള്ള പ്രതിഷേധ സൂചകമായിട്ടാണ് താരം സൈക്കിളിൽ വോട്ട് രേഖപ്പെടുത്താനെത്തിയതെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൻ്റെ അന്ന് തന്നെ ഇത്തരമൊരു പ്രവൃത്തിയിലൂടെ സ്ഥലത്ത് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാനായിരുന്നോ ഇതെന്ന വിമർശനവും ഉയരുന്നുണ്ട്.

Also Read: അഴിമതിരഹിതമായ സർക്കാരിനെ തെരഞ്ഞെടുക്കേണ്ട സമയം; മലയാളത്തിൽ ട്വീറ്റ് ചെയ്ത് അമിത് ഷാ

ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. രജനീകാന്തും കമൽ ഹാസനും അജിത്തും ഉൾപ്പെടെയുള്ളവർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. രാവിലെ ഏഴു മണിക്കാണ് തമിഴ്‌നാട്ടിൽ പോളിംഗ് ആരംഭിച്ചത്. വൈകിട്ട് ഏഴു വരെയാണ് പോളിംഗ് സമയം. പോളിംഗ് സമയത്തിന്റെ അവസാന മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button