Latest NewsKeralaNews

അഴിമതിരഹിതമായ സർക്കാരിനെ തെരഞ്ഞെടുക്കേണ്ട സമയം; മലയാളത്തിൽ ട്വീറ്റ് ചെയ്ത് അമിത് ഷാ

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കെ മലയാളത്തിൽ ട്വീറ്റ് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാവരും സമ്മതിദാനം വിനിയോഗിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാരിനെ കേരളത്തിൽ തെരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; രജനീകാന്തും കമൽഹാസനും വോട്ട് രേഖപ്പെടുത്തി

അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തെരഞ്ഞെടുക്കേണ്ട സമയമാണിത്. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു – അമിത് ഷാ കുറിച്ചു.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അദ്ദേഹം തമിഴിലും ട്വീറ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വോട്ടർമാരും അവരുടെ സമ്മതിദാനം വിനിയോഗിക്കണമെന്ന് അദ്ദേഹം തമിഴ് ജനതയോട് അഭ്യർത്ഥിച്ചു. ശക്തമായ ഇച്ഛാശക്തിയും അഴിമതി രഹിതവുമായ സർക്കാരിനു മാത്രമേ തമിഴ്നാടിന്റെ പുരോഗതിയും വളർച്ചയും ഉറപ്പാക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കും; സർക്കാരിന് ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button