Latest NewsNewsIndia

ശിവസേന മുൻ എംഎൽഎ ബിജെപിയിൽ ചേർന്നു

മുംബൈ : മുൻ ശിവസേന വനിതാ എംഎൽഎ തൃപ്തി സാവന്ത് ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തൃപ്തി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് തൃപ്തി പറഞ്ഞു.

Read Also : കഴക്കൂട്ടത്ത് സിപിഎം അക്രമം തുടരുന്നു ; ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ തല്ലിത്തകര്‍ത്തു  

2019 ലാണ് തൃപ്തിയെ ശിവസേന പാർട്ടിയിൽ നിന്നും പുറത്താക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവായ തൃപ്തിയെ തഴഞ്ഞ് പാർട്ടി മുംബൈയിലെ മേയർ ആയിരുന്ന വിശ്വനാഥ് മഹദേശ്വറിന് സീറ്റ് നൽകുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബാന്ദ്ര നിയോജക മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button