Latest NewsKeralaNews

ഒപ്പറേഷൻ ഡി ഹണ്ട് : തൃശൂരില്‍ കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയിൽ

തൃശൂര്‍ എസ്പി എന്‍ സലീഷ് ശങ്കരന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് പരിശോധന നടത്തിയത്

തൃശൂര്‍ : നാല് കിലോ കഞ്ചാവും 70ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്നുപേര്‍ പിടിയില്‍. അരിമ്പൂര്‍ നാലാംകല്ലില്‍ തേക്കിലക്കാടന്‍ വീട്ടില്‍ അലന്‍ (19),സഹോദരന്‍ അരുണ്‍ (25), അരണാട്ടുകര രേവതി മൂലയില്‍ കണക്കപ്പടിക്കല്‍ ആഞ്ജനേയന്‍ (19) എന്നിവരാണ് പിടിയിലായത്.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. അലനും അരുണും എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍പനയ്ക്ക് തയാറാക്കുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി പോലീസ് വീട് വളയുകയായിരുന്നു.

സംഭവസമയം പ്രതികള്‍ ലഹരി ഉപയോഗിച്ചു കൊണ്ട് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പനക്കായി ചെറിയ പാക്കറ്റുകളില്‍ നിറക്കുകയായിരുന്നു. പ്രതികളെ സംഭവസ്ഥലത്ത് വച്ചു തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന രണ്ടുപേര്‍ പോലീസിനെ തള്ളിമാറ്റി ഓടിപോയതായാണ് വിവരം.

ഇവരെ പിടികൂടാനായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ എസ്പി എന്‍ സലീഷ് ശങ്കരന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button