
കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് ഉണ്ണിത്താന്‍
തുറന്നടിച്ചു. ആത്മാര്‍ത്ഥത ലവലേശമില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കോണ്‍ഗ്രസ് തോല്‍വി ഭയക്കുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറയുന്നു.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ അടക്കം ബിജെപിയിലേക്ക് ഒഴുകുകയാണ്. ഇതു പിടിച്ച് നിര്‍ത്താന്‍ നേതാക്കള്‍ക്ക് ആകുന്നില്ല. അവര്‍ക്ക് ഗ്രൂപ്പുവളര്‍ത്തല്‍ മാത്രമാണ് ലക്ഷ്യമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒളിക്യാമറയില്‍ പറയുന്നുണ്ട്. ഗ്രൂപ്പ് വളര്‍ത്തുക എന്നതു മാത്രമാണ് നേതാക്കള്‍ ചെയ്യുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ല. ഉള്ളത് രണ്ടു ഗ്രൂപ്പുകള്‍ മാത്രമാണ്. കോണ്‍ഗ്രസ്സുകാര്‍ക്ക് കൂറ് ഗ്രൂപ്പ് നേതാക്കളോട് മാത്രമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ടൈംസ് നൗ ചാനലിന്റെ ഒളി ക്യാമറയിലാണ് ഉണ്ണിത്താൻ കുടുങ്ങിയതെന്നു പറയുന്നുണ്ടെങ്കിലും വീഡിയോ അഭിമുഖമാണെന്നാണ് സൂചന.കേരളത്തില്‍ ദിനംപ്രതി ബിജെപി ശക്തമാകുകയാണ്. കൃത്യമായ അടിത്തറ ഉറപ്പിച്ചാണ് ബിജെപിയുടെ മുന്നേറ്റം. ഇതു കോണ്‍ഗ്രസിനെ ആദ്യം തകര്‍ക്കുമെന്നും ഉണ്ണിത്താന്‍ പറയുന്നു. വീഡിയോ കാണാം:
Post Your Comments