തിരുവനന്തപുരം: അയ്യപ്പനും ഭൂതഗണങ്ങളും പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തിയവര്‍ക്കൊപ്പമാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രകാരനുമായ പി.കെ സജീവ്. അയ്യപ്പകോപമെന്ന് പറയാനധികാരം മല അരയര്‍ക്ക് മാത്രമാണെന്നും സജീവ് പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
അയ്യപ്പകോപമെന്ന് പറയാനധികാരം മല അരയര്‍ക്ക് മാത്രം. അയ്യപ്പനു വേണ്ടി ജീവിക്കുകയും മരിക്കുകയും അമ്പലം നിര്‍മ്മിക്കുകയും ചെയ്തവരാണവരെന്ന് പി.കെ സജീവ് ആദ്യം പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. അയ്യപ്പനും ഭൂതഗണങ്ങളും ഒന്നടങ്കം പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തിയവര്‍ക്കൊപ്പം, എന്നാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പോസ്റ്റ്.
https://www.facebook.com/pksajeev.pk/posts/787094335575153
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരമാണ് ഈ തെരഞ്ഞെടുപ്പെന്ന് രാവിലെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ വ്യക്തമാക്കിയിരുന്നു. ഇതിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയും നൽകിയതോടെയാണ് ‘ശബരിമല’ ഈ തെരഞ്ഞെടുപ്പ് ദിവസവും ചർച്ചയായത്.
അയ്യപ്പനും എല്ലാ ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണുണ്ടാവുകയെന്ന് പിണറായി വിജയന്റെ പ്രതികരണം. ധര്‍മ്മടത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/pksajeev.pk/posts/787131578904762
Post Your Comments