ആലപ്പുഴ: ജില്ലയിലെ സക്കരിയാ ബസാറില്‍ വൈഎംഎംഎ എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറും ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എ എം നൗഫലും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ആളുകളെ വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതര്‍ക്കം ഒടുവില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമായി . മാറുകയായിരുന്നു. അതേസമയം സംസ്ഥാനത്തു ഇതുവരെ 35 % പോളിംഗ് നടന്നതായാണ് റിപ്പോർട്ട്. ചിലയിടങ്ങളിൽ ചെറിയ അനിഷ്ട സംഭവങ്ങൾ ഉണ്ടെന്നൊഴിച്ചാൽ പൊതുവെ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
Post Your Comments