Latest NewsIndia

നേതാവിന്റെ വീട്ടില്‍ നിന്നും പിടികൂടിയത് നാല് വോട്ടിംഗ് യന്ത്രവും വിവിപാ‌റ്റും, പോളിംഗ് ഓഫീസർ തെറിച്ചു

സ്ഥലത്തെത്തിയ നാട്ടുകാര്‍ ഓഫീസറെ പിടികൂടി. പിന്നീട് പൊലീസെത്തി ലാത്തിചാര്‍‌ജ് നടത്തി നാട്ടുകാരെ തുരത്തിയ ശേഷമാണ് യന്ത്രങ്ങള്‍ തിരിച്ചെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാ‌റ്റിയത്.

കൊല്‍ക്കത്ത: ഇന്ന് മൂന്നാംഘട്ട പോളിംഗ് നടക്കുന്ന പശ്‌ചിമ ബംഗാളില്‍ വോട്ടിംഗുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആദ്യ രണ്ട് ഘട്ടങ്ങളിലെ പോലെ തുടരുകയാണ്. ഉളൂബേരിയ നോര്‍ത്ത് നിയോജകമണ്ഡലത്തിലെ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നും പോളിംഗ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ഉണ്ടായിരിക്കെ നാല് വീതം വോട്ടിംഗ് യന്ത്രങ്ങളും വിവിപാ‌റ്റ് യന്ത്രങ്ങളും പിടികൂടി. മണ്ഡലത്തിലെ തുള്‍സിബേരിയയിലാണ് സംഭവം.

തൃണമൂല്‍ നേതാവ് ഗൗതം ഘോഷിന്റെ വീട്ടില്‍ നിന്നാണ് വോട്ടിംഗ്, വിവിപാ‌റ്റ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. അതേസമയം ‘ഇലക്ഷനുള‌ള യന്ത്രങ്ങളുമായി ബൂത്തിലെത്തിയപ്പോള്‍ നേരം വൈകിയിരുന്നു. അപ്പോഴേക്കും സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ ഉറങ്ങിയിരുന്നു. തുടര്‍ന്ന് ബന്ധുവീട്ടില്‍ എത്തി അവിടെ തങ്ങുകയായിരുന്നുവെന്നും ബന്ധു അബദ്ധവശാല്‍ തൃണമൂല്‍ നേതാവായിപ്പോയെന്നുമാണ്’ ഇലക്ഷന്‍ ഡ്യൂട്ടിയ്‌ക്ക് വന്ന പോള്‍ ഓഫീസര്‍ പറയുന്ന കാരണം.

ഇലക്ഷന്‍ ഡ്യൂട്ടി ബോര്‍ഡെഴുതിയ വാഹനം തൃണമൂല്‍ നേതാവിന്റെ വീടിനുമുന്നില്‍ നിന്നും കണ്ടുകിട്ടിയെന്ന് മണ്ഡലത്തിലെ ബിജെപി
സ്ഥാനാര്‍ത്ഥി ചിരന്‍ ബേര ആണ് പരാതിപ്പെട്ടത്. സ്ഥലത്തെത്തിയ നാട്ടുകാര്‍ ഓഫീസറെ പിടികൂടി. പിന്നീട് പൊലീസെത്തി ലാത്തിചാര്‍‌ജ് നടത്തി നാട്ടുകാരെ തുരത്തിയ ശേഷമാണ് യന്ത്രങ്ങള്‍ തിരിച്ചെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാ‌റ്റിയത്.

പ്രധാന വകുപ്പുകള്‍ ചുമത്തി പോള്‍ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്നും ഇയാളെ സസ്‌പെന്‍ഡ് ചെയ്‌തതായും പിടിച്ചെടുത്ത നാല് യന്ത്രങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയതായും ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. സംഭവത്തില്‍ ഇലക്ഷന്‍ കമ്മിഷന്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇത് സാധാരണ കു‌റ്റകൃത്യമല്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാദവേക്കര്‍ അഭിപ്രായപ്പെട്ടു.

read also: ശബരിമലയിൽ നടന്നത് വികസനം, ഇപ്പോഴുള്ളത് എല്ലാ വിശ്വാസികൾക്കും വേണ്ടി നിലകൊണ്ട സർക്കാർ : കോടിയേരി

ബംഗാളില്‍ 31 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട പോളിംഗ് നടക്കുന്നത്. കടുത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. എല്ലാ മണ്ഡലങ്ങളും പ്രശ്‌നബാധിതമെന്നാണ് ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button