പാലക്കാട്: സംസ്ഥാനത്തെ നിയസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴുമണിയോടെയാണ് ആരംഭിച്ചത്. പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ തന്റെ മണ്ഡലമായ പൊന്നാനിയില്‍ എത്തി വോട്ട് ചെയ്തു. ഇ. ശ്രീധരന്‍ തന്റെ ബൂത്തില്‍ ആദ്യത്തെ വോട്ടറായാണ് വോട്ട് രേഖപ്പെടുത്തിയത്. കുടുംബസമേതമായിരുന്നു അദ്ദേഹമെത്തിയത്.
Also Read:ആറന്മുളയില്‍ വോട്ട് ചെയ്യാനെത്തിയ വൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു
പാലക്കാട് മണ്ഡലത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മെട്രോമാൻ പ്രതികരിച്ചു. തന്റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് താന്‍ അതിരാവിലെ തന്നെ എത്തി വോട്ട് ചെയ്തത്. പാലക്കാട്ട് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നത്. മികച്ച പോളിംഗ് നടക്കും. തനിക്ക് നല്ല വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനാല്‍ പരാവധി ആയിരം പേര്‍ വരെയാണ് ഒരു പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുക. 15,000 ത്തോളം പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ഏഴുമണി വരെയാണ് വോട്ടെടുപ്പ്.
Post Your Comments