CinemaMollywoodLatest NewsNewsEntertainment

മരക്കാരിലെ ആദ്യ വീഡിയോ ഗാനത്തിന്റെ ടീസർ പുറത്ത്

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ വീഡിയോ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു. ‘കണ്ണിൽ എന്റെ ഗാനം’ എന്ന ഗാനം ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, ശ്വേതാ മോഹൻ, സിയ ഉൾ ഹബ് എന്നിവർ ചേർന്നാണ്. റോണി റാഫേൽ ഈണം നൽകിയിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്.

പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ, ,മഞ്ജു വാരിയർ, പ്രഭു, നെടുമുടി വേണു, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, മുകേഷ്, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button