NattuvarthaLatest NewsNews

മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ചത്

മലപ്പുറം :മലപ്പുറം ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഉറവിടമറിയാതെ നാല് പേര്‍ക്കും 251 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് കൊറോണ വൈറസ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇന്ന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. ഇന്ന് രോഗമുക്തരായ 190 പേരുള്‍പ്പടെ ജില്ലയില്‍ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,22,230 ആയി ഉയർന്നു.

18,208 പേരാണ് ഇപ്പോള്‍ ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. 1,811 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 116 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 77 പേരും 64 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ് ഉള്ളത്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button