കാസര്‍കോട്: സംസ്ഥാനത്ത് കനത്ത പോളിംഗ് നടക്കുന്നത് എന്‍.ഡി.എയ്ക്ക് വിജയസാദ്ധ്യതയുളള മണ്ഡലങ്ങളിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ മണ്ഡലങ്ങളില്‍ യുവാക്കളും സ്ത്രീകളും കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തുന്നത് ശുഭ സന്ദേശമാണ്. ബിജെപിയുടെ സ്ഥാപകദിനമാണിന്ന്. അതുകൊണ്ടു തന്നെ ബി.ജെ.പിക്കുളള ജന്മദിന സമ്മാനമായിരിക്കും കേരളത്തിലെ ജനങ്ങള്‍ നല്‍കുകയെന്നും കെ. സുരേന്ദ്രന്‍ കാസര്‍കോട് പറഞ്ഞു.
Read Also : കേരളത്തില്‍ ഇതുവരെ കാണാത്ത കനത്ത പോളിംഗിനു പിന്നില്‍ ഇതുതന്നെ , കാരണം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശന്‍
ശബരിമലയില്‍ ആരാണ് ഭക്തര്‍ക്കൊപ്പം ഉണ്ടായിരുന്നതെന്ന് വോട്ടര്‍മാര്‍ക്ക് ഓര്‍മ്മിക്കാനുളള അവസരമായി മുഖ്യമന്ത്രിയുടെ പ്രസ്താവന. പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളുമാണ് ശബരിമലയില്‍ ആചാരലംഘനം നടത്തിയത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എല്ലാ നിലപാടും മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments