ചേര്‍ത്തല : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ കനത്ത പോളിംഗാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും ജനങ്ങളുടെ വലിയ നിരയാണ് കാണാനാകുന്നത് . കനത്ത പോളിംഗ് കാണുമ്പോള്‍ മുമ്പത്തേക്കാള്‍ വലിയ ത്രികോണ മത്സരം നടക്കുന്നുവെന്ന വിലയിരുത്തലാണ് തനിക്കുള്ളതെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നു. എന്നാല്‍ റിസള്‍ട്ട് സര്‍ക്കാരിന് അനുകൂലമോ പ്രതികൂലമോ എന്ന് പറയണമെങ്കില്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : പൊള്ളുന്ന ചൂട് വക വയ്ക്കാതെ ജനം കൂട്ടത്തോടെ പോളിംഗ് ബൂത്തിലേക്ക് , പോളിംഗില്‍ വന്‍ ശതമാനകുതിപ്പ്
ഭരണമാറ്റമുണ്ടാകണമെന്ന സന്ദേശം നല്‍കിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രതികരണത്തിനും വോട്ടിട്ട് മടങ്ങവേ അദ്ദേഹം മറുപടി നല്‍കി. സുകുമാരന്‍ നായരുടേത് അസമയത്തെ പ്രതികരണമായിപ്പോയെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ഈ സമയത്ത് പറയുന്നതിനേക്കാള്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു. എങ്കില്‍ അതിന് വേണ്ട ഫലം ലഭിച്ചേനെ. എന്റെ ആഗ്രഹവും അഭിലാഷവും ഇപ്പോള്‍ പറയില്ല. നേരത്തെ പറയേണ്ടതായിരുന്നു. ഇപ്പോള്‍ താന്‍ വോട്ടിലൂടെ പ്രവര്‍ത്തിക്കേണ്ട സമയമായിരുന്നു. അത് ചെയ്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Post Your Comments