KeralaLatest NewsNews

ഇനി എത്ര ശരണം വിളിച്ചാലും എൽഡിഎഫ് സര്‍ക്കാരിനോട് അയ്യപ്പൻ ക്ഷമിക്കില്ല; കെ മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവക്കുമെന്ന് കെ മുരളീധരൻ. ചുരുങ്ങിയത് 80 സീറ്റിലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികൾ വിജയിക്കും. അധികാരത്തിൽ എത്തുകയും ചെയ്യുമെന്നും  മുരളീധരൻ പറഞ്ഞു.

ജനങ്ങൾക്ക് ഉപകാരം ചെയ്ത എൽഡിഎഫ് സര്‍ക്കാരിനൊപ്പമാണ് അയ്യപ്പനും ദേവഗണങ്ങളുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളോട് എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ ക്ഷമിക്കില്ലെന്നും  മുരളീധരൻ പറഞ്ഞു.

Read Also  :  വിശ്വാസികൾ ക്ഷമിക്കില്ല, വോട്ടിനായി നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാല് പിടിക്കുന്നു: പരിഹസിച്ച് ചെന്നിത്തല

നേമം മണ്ഡലത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സഖ്യമുണ്ട്. പണം കൊടുത്ത് വോട്ട് വാങ്ങുന്ന സംസ്കാരം യുഡിഎഫിന് ഇല്ലെന്നും മുരളീധരൻ പറഞ്ഞു. അങ്ങനെ ഒരു ആരോപണം ഉന്നയിച്ച ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരൻ മാപ്പു പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button