ഇന്തോനേഷ്യ : ഇന്തോനേഷ്യയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 ലേറെ പേര് മരിച്ചു. നിരവധിപേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ കിഴക്കന്‍ പ്രദേശങ്ങളിലടക്കം ആയിരത്തിലധികം കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി.
Read Also : കോവിഡ് കെയര്‍ സെന്റര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ വൻ തീപിടുത്തം
പ്രദേശത്തെ അണക്കെട്ടുകള്‍ നിറഞ്ഞതുകാരണം വെള്ളം തുറന്നുവിട്ടതും വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടി. തിങ്കളാഴ്ച രാത്രി ലാമന്‍ലെ ഗ്രാമത്തില്‍ കുന്നിടിഞ്ഞ് നിരവധി വീടുകള്‍ മണ്ണിനടിയിലായി. മേഖലകളില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Post Your Comments