KeralaLatest NewsNews

നിയമസഭ തെരഞ്ഞെടുപ്പ്: ഏറ്റവും ഉയർന്ന പോളിംഗ് പാലക്കാട്, 52.14 ശതമാനം വോട്ടിംഗ്

52.14 ശതമാനം വോട്ടിംഗ് ആണ് ഉച്ചയ്ക്ക് ഒന്നര വരെ പാലക്കാട് രേഖപ്പെടുത്തിയിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിൽ. 52.14 ശതമാനം വോട്ടിംഗ് ആണ് ഉച്ചയ്ക്ക് ഒന്നര വരെ പാലക്കാട് രേഖപ്പെടുത്തിയിരിക്കുന്നത്. 188795 പേർ വോട്ട് രേഖപ്പെടുത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 29.41 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ:

തൃത്താല- 51.50

പട്ടാമ്പി- 50.61

ഷൊർണൂർ- 51.94

ഒറ്റപ്പാലം- 52.02

കോങ്ങാട്- 51.96

മണ്ണാർക്കാട്- 49.49

മലമ്പുഴ- 52.50

പാലക്കാട്- 49.65

തരൂർ- 52.33

ചിറ്റൂർ- 54.15

നെന്മാറ- 52.48

ആലത്തൂർ- 53.85

രാവിലെ ഏഴു മണിക്കാണ് തമിഴ്‌നാട്ടിൽ പോളിംഗ് ആരംഭിച്ചത്. വൈകിട്ട് ഏഴു വരെയാണ് പോളിംഗ് സമയം. പോളിംഗ് സമയത്തിന്റെ അവസാന മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button