പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു രസകരമായ ചിത്രമാണ് വൈറലാകുന്നത്. തന്റെ പേരിൽ സ്വന്തമായി ഒരു റോഡ് തന്നെ ഉണ്ട് എന്ന് പറയുകയാണ് അനുശ്രീ.
കേരളത്തിൽ ഒരിടത്ത് ‘അനുശ്രീ റോഡ്’ എന്ന് പേരുള്ള സ്ഥലമുണ്ട്. അനുശ്രീ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. (എറണാകുളം ജില്ലയിലെ മുടക്കുഴ ഗ്രാമപഞ്ചായത്തിലാണ് മേൽപ്പറഞ്ഞ അനുശ്രീ റോഡുള്ളത്. പച്ച പെയിന്റ് അടിച്ച്, അതിൽ വെളുത്ത അക്ഷരങ്ങളിൽ അനുശ്രീ റോഡ് എന്ന് വ്യക്തമായി എഴുതിയിട്ടുമുണ്ട്.
മറ്റൊരാൾ പോസ്റ്റ് ചെയ്ത ചിത്രം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇട്ടുകൊണ്ടാണ് അനുശ്രീ, ‘അനുശ്രീ റോഡിനെ’ പരിചയപ്പെടുത്തുന്നത്. ‘പിന്നല്ല’ എന്ന് ക്യാപ്‌ഷനും കൊടുത്തിട്ടുണ്ട്.
Post Your Comments