KeralaLatest NewsNews

ഭരണസമിതിയെ വഞ്ചിച്ച്‌ അന്യായമായ ലാഭമുണ്ടാക്കി; നടി അനുശ്രീക്കെതിരെ ഒരുകോടി ആവശ്യപ്പെട്ട് ദേവസ്വം

അ​ശോ​ക് കു​മാ​ര്‍ ക​ണ്‍​വീ​വ​റാ​യ ക​മ്മി​റ്റി ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം.

ഗു​രു​വാ​യൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പ​ര​സ്യ ചി​ത്രീ​ക​ര​ണം ന​ട​ത്തി​ ഭരണസമിതിയെ വഞ്ചിച്ച്‌ അന്യായമായ ലാഭമുണ്ടാക്കിയെന്ന സം​ഭ​വ​ത്തി​ല്‍ ഹി​ന്ദു​സ്ഥാ​ന്‍ യൂ​നി​ലി​വ​ര്‍ ക​മ്പ​നി, ന​ടി അ​നു​ശ്രീ, പ​ര​സ്യ ക​മ്പ​നി​യാ​യ സി​ക്സ്ത് സെ​ന്‍​സിന്റെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശു​ഭം ദു​ബെ എ​ന്നി​വ​രി​ല്‍​നി​ന്ന് ഒ​രു​കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്ന് ദേ​വ​സ്വം.

എന്നാൽ ഇ​വ​രു​ടെ പ​ക്ക​ലു​ള്ള ഇ​ല​ക്‌ട്രോ​ണി​ക് രേ​ഖ​ക​ള്‍ തി​രി​ച്ചു​കി​ട്ടാ​നും ചി​ത്രീ​ക​രി​ച്ച പ​ര​സ്യം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത് ത​ട​യാ​നും കോ​ട​തി​യെ സ​മീ​പി​ക്കാ​നും ദേ​വ​സ്വം ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും സൗ​ജ​ന്യ​മാ​യി സാ​നി​റ്റൈ​സേ​ഷ​ന്‍ ന​ട​ത്താ​നെ​ന്ന വ്യാ​ജേ​ന അ​പേ​ക്ഷ ന​ല്‍​കി ദേ​വ​സ്വ​ത്തെ വ​ഞ്ചി​ച്ച്‌ ക​ച്ച​വ​ട​ല​ക്ഷ്യ​ത്തോ​ടെ പ​ര​സ്യ​ചി​ത്രീ​ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ദേ​വ​സ്വം വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

Read Also: അല്ലാഹുവിനെ കളിയാക്കാന്‍ അലി അബ്ബാസിന് ധൈര്യമുണ്ടോ’? ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതിനെതിരെ കങ്കണ

പ​ര​സ്യ​ചി​ത്രം ചി​ത്രീ​ക​രി​ക്കു​ന്ന​ത് ത​ട​യാ​തി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍​മാ​രാ​യ പി.​എ. അ​ശോ​ക് കു​മാ​ര്‍, സി. ​ശ​ങ്ക​ര​നു​ണ്ണി, വി. ​രാ​ജ​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ശോ​ക് കു​മാ​ര്‍ ക​ണ്‍​വീ​വ​റാ​യ ക​മ്മി​റ്റി ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. നേ​രത്തേ ക​മ്പ​നി​ക്കും ന​ടി​ക്കു​മെ​തി​രെ ദേ​വ​സ്വം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button