
തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് കൊല്ലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ എം.മുകേഷ്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ താരങ്ങൾ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുകേഷ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ കേരളകൗമുദി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം തുറന്നു പറഞ്ഞത്.
”മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും വരില്ല. ഞാന്‍ ഒരാളെയും വിളിച്ചിട്ടില്ല. ആസിഫ് അലിയും ഇന്നസെന്റ് ചേട്ടനുമൊക്കെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞ് വന്നതാണ്. എന്നെ ജയിപ്പിക്കാന്‍ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ല” എന്നും മുകേഷ് പറഞ്ഞു.
Post Your Comments