ലണ്ടന്‍: രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും ജീവന്‍ അപകടത്തിലാക്കുന്ന ഒരു തട്ടിപ്പിന്റെ റിപ്പോർട്ടാണ് യുകെയിൽ നിന്നും പുറത്തു വരുന്നത്. ഇത്തരത്തില്‍ തട്ടിപ്പുനടത്തിയത് വെറും 18 വയസ്സുമാത്രമുള്ള ഒരു കൗമാരക്കാരനാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. മാലിക്ക് യൂനസ് ഫസല്‍ എന്ന 17 കാരനെ അറസ്റ്റ് ചെയ്തത് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയതിനാണ്. ഒന്നിന് 80 പൗണ്ട് വിലയിട്ടായിരുന്നു ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് വിറ്റിരുന്നത് എന്ന് മറുനാടൻ റിപ്പോർട്ട് ചെയ്യുന്നു .
വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ ക്വാറന്റൈനില്‍ ഇരിക്കുമ്പോഴുള്ള കോവിഡ് പരിശോധന ഒഴിവാക്കുന്നതിനായിരുന്നു ഇയാള്‍ ഈ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. നിരവധി പേര്‍ക്ക് കോവിഡ് വ്യാപിക്കുവാന്‍ ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് സഹായിച്ചിട്ടുണ്ടാകും എന്ന് ഇന്നലെ ആരോഗ്യ വകുപ്പ് വക്താക്കള്‍ പറഞ്ഞു.
മാത്രമല്ല, ജനിതകമാറ്റം സംഭവിച്ച പല വൈറസുകള്‍ക്കും വാക്സിനെതിരെ ഭാഗികമായെങ്കിലുംപ്രതിരോധശേഷി ഉണ്ടെന്നതിനാല്‍, ഇയാളുടെ പ്രവര്‍ത്തി വാക്സിന്‍ പദ്ധതിയുടെ ഫലക്ഷമത തന്നെ ചോദ്യം ചെയ്യുകയും ചെയ്യും.ഈ സേവനം യഥാര്‍ത്ഥത്തില്‍ നല്‍കുന്ന സി ടി എം എന്ന കമ്പനിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഇന്‍വോയ്സുകളുമാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചിരുന്നത്. പരിശോധനകളില്ലാതെ ആയിരക്കണക്കിന് പേരാണ് ഇത്തരത്തിൽ ബ്രിട്ടനില്‍ എത്തിയതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
Post Your Comments