Latest NewsNewsIndia

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ; നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസനെതിരെ കേസ്

കോയമ്പത്തൂർ : നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസനെതിരെ കേസെടുത്ത് പൊലീസ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിനാണ് കേസ്. സ്വതന്ത്യ സ്ഥാനാർഥിയായ പളനികുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടൂർ പൊലീസ് കമലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

രാംനഗറിലെ രാമക്ഷേത്രത്തിന് സമീപം ശ്രീരാമനായും ദേവിയായും വേഷമിട്ടെത്തിയ അഭിനേതാക്കൾ കമൽഹാസന് വേണ്ടി പ്രചരണം നടത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചതിന് അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Read  Also  :  അമ്പലപ്പുഴയിൽ എൻഎസ്എസ് നിലപാട് ഇരുമുന്നണികൾക്കും എതിരെന്ന് സൂചന, അനൂപ് ആന്റണിക്ക് നേട്ടം

ഇതിനിടെ തന്‍റെ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാൽ സിനിമാ രംഗം ഉപേക്ഷിക്കാൻ തയ്യാറെന്ന് കമൽഹാസൻ അറിയിച്ചിട്ടുണ്ട്. ജനങ്ങളെ സേവിക്കുന്നതിനായാണ് രാഷ്ട്രീയം തെരഞ്ഞെടുത്തത്. ഇതിന് സിനിമ ഒരു തടസ്സമായാൽ അത് ഉപേക്ഷിക്കുമെന്നാണ് കമൽ വ്യക്തമാക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button