ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി പ്രാദേശിക അടച്ചിടൽ പോലുള്ള കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് ഡൽഹി എയിംസ് തലവൻ ഡോ. രൺദീപ് ഗുലേറിയ. പുതിയ തന്ത്രം ആവിഷ്ക്കരിച്ച് നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് വീണ്ടും പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു
ഇപ്പോൾ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നത് സാമൂഹിക വ്യാപനമാണ്. ഇതിന് തടയിട്ടില്ലെങ്കിൽ ചികിത്സാ മേഖലയിൽ വീർപ്പുമുട്ടലുണ്ടാകും. രോഗവ്യാപനം പ്രതിരോധിക്കാൻ തീവ്രയത്‌നം ആവശ്യമാണെന്നും കണ്ടെയ്ൻമെന്റ് സോണുകൾ, ലോക്ക് ഡൗൺ എന്നിങ്ങനെയുള്ള മാർഗങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഡ്, ഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ് മദ്ധ്യപ്രദേശ് എന്നിങ്ങനെ എട്ട് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്.
Post Your Comments