ജക്കാർത്ത: ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം. 75 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചത്. നിരവധി പേരെ കാണാതായതായാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയെ തുടർന്നാണ് ഇന്തോനേഷ്യയിൽ പ്രളയമുണ്ടായത്. ആയിരത്തിലധികം വീടുകൾ പ്രളയത്തിൽ ഒലിച്ചുപോയി.
Read Also: മാവോയിസ്റ്റ് ഏറ്റുമുട്ടൽ; അമിത് ഷാ ഛത്തീസ്ഗഡിലേക്ക്; പരിക്കേറ്റ ജവാന്മാരെ സന്ദർശിക്കും
ഇന്തോനേഷ്യയിൽ രക്ഷാ പ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ശക്തമായി പെയ്യുന്ന മഴ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടർന്നാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പല വീടുകളും പാലങ്ങളും റോഡുകളുമെല്ലാം ചെളി കൊണ്ട് മൂടിയ നിലയിലാണ്.
ഇന്തോനേഷ്യൻ ഗ്രാമങ്ങളായ ലെമ്പാറ്റ, അഗ്‌നിപർവ്വതമായ ഇലി ലെവോറ്റോലോക്കിന്റെ താഴ്‌വര ഗ്രാമം, വായ്ബുറിക് എന്നീ ഗ്രാമങ്ങളെയാണ് പ്രളയക്കെടുതി രൂക്ഷമായി ബാധിച്ചത്.
Post Your Comments