Latest NewsNewsIndia

മാവോയിസ്റ്റ് ഏറ്റുമുട്ടൽ; അമിത് ഷാ ഛത്തീസ്ഗഡിലേക്ക്; പരിക്കേറ്റ ജവാന്മാരെ സന്ദർശിക്കും

റായ്പൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് സന്ദർശിക്കും. മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന ബിജാപ്പൂർ മേഖലയിലാണ് അമിത് ഷാ സന്ദർശനം നടത്തുന്നത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാന്മാരെ അദ്ദേഹം സന്ദർശിക്കും. പരിക്കേറ്റ സൈനികരുടെ വിവരങ്ങൾ അന്വേഷിച്ച ശേഷം അദ്ദേഹം ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കും.

Read Also: ‘പട്ടിക്കും പൂച്ചക്കും വരെ ഭക്ഷണം കൊടുത്ത നേതാവ്’; മുഖ്യമന്ത്രിയെ പുകഴ്ത്തി ഇന്ദ്രൻസും ഹരിശ്രീ അശോകനും

സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തിയ മാവോയിസ്റ്റുകൾക്ക് നേരെ കർശന നടപടി സ്വീകരിക്കാൻ അമിത് ഷാ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജെൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹം നിർദ്ദേശം നൽകിയത്. മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥരമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.

ബിജാപ്പൂർ മേഖലയിലായിരുന്നു കഴിഞ്ഞ ദിവസം സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 24 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. ഇതിന് തിരിച്ചടിയായി സുരക്ഷാ സേന നടത്തിയ ആക്രമണത്തിൽ 20 ഓളം മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ചെയ്തു.

Read Also: ദ്വിദിന സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ; വിവിധ മേഖലകളിൽ സമഗ്ര ചർച്ചയ്ക്ക് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button