Latest NewsKeralaNattuvarthaNews

‘എൽ.ഡി.എഫോ, യു.ഡി.എഫോ, ബി.ജെ.പിയോ അല്ലാതെ ഇവിടെ ഒരാൾക്കു ജീവിക്കാൻ സ്പേസ് ഇല്ലേ’; ജോയ് മാത്യു

മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകാതെ ഒരാൾക്ക് ഇവിടെ ജീവിക്കാൻ സാധ്യമല്ലേയെന്നും നടനും സംവിധായകനുമായ ജോജ്യ മാത്യു. ഏതെങ്കിലും പാർട്ടിയുടെ ഭാഗമായി അല്ലാതെ ഇവിടെ ഒരാൾക്ക് പൊതുവിഷയങ്ങളിൽ ഇടപെടാൻ പറ്റില്ല എന്നാണ് പലരും പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.

‘എൽ.ഡി.എഫോ, യു.ഡി.എഫോ, ബി.ജെ.പിയോ അല്ലാതെ ഇവിടെ ഒരാൾക്കു ജീവിക്കാൻ സ്പേസ് ഇല്ലേ. ആ സ്പേസിലാണ് ഞാൻ ജീവിക്കുന്നതും ചിന്തിക്കുന്നതും. ഏതെങ്കിലും പാർട്ടിയുടെ ഭാഗമായി അല്ലാതെ ഇവിടെ ഒരാൾക്ക് പൊതുവിഷയങ്ങളിൽ ഇടപെടാൻ പറ്റില്ല എന്നാണ് പലരും പറയുന്നത്. എനിക്കങ്ങനെ തോന്നിയിട്ടില്ല’. ഒരാൾക്ക് ഒരു പാർട്ടിയോടും ചായ്‌വില്ലാതെ അവനവന്റെ ഔചിത്യബോധമനുസരിച്ചിച്ച്, വിവേചന ബുദ്ധിയനുസരിച്ച് വോട്ടവകാശം രേഖപ്പെടുത്താം എന്ന നിലയിലാണ് താൻ ഇപ്പോൾ കാര്യങ്ങളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘യു.ഡി.എഫുകാർ എന്നെ പ്രചാരണത്തിന് വിളിച്ചിരുന്നു. അപ്പോൾ ഞാൻ അവരോട് പറഞ്ഞത് ധർമടത്ത് വാളയാറിലെ അമ്മയ്ക്ക് നിങ്ങൾ പിന്തുണ കൊടുത്താൽ ഞാൻ നിങ്ങൾക്കൊപ്പം നിൽക്കാം എന്നാണ്. അത് എന്റെ അഭിപ്രായമാണ്. അവിടെ പിണറായി വിജയനെതിരെ ആരു നിന്നാലും തോൽക്കും’. അപ്പോൾ അവിടെ ഇങ്ങനെയൊരു പ്രതീകാത്മക പോരാട്ടം ആയിക്കൂടേ, അത് കേരളത്തിലെ ജനത്തിന് നൽകുന്നത് പുതിയൊരു സന്ദേശമായിരിക്കില്ലേയെന്നുമാണ് എന്റെ ചോദ്യം. ജോയ് മാത്യു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button