ദുബായ്: ഇന്ത്യ-ഇസ്രായേല്‍-യുഎഇ ബന്ധം അതീവ ശക്തമാകുന്നു. മൂന്ന് രാഷ്ട്രങ്ങളും വ്യാപാര സഹകരണം ശക്തമാക്കാനാണ് തീരുമാനം. 2030 ആകുമ്പോഴേക്കും 11,000 കോടി ഡോളറിന്റെ വ്യാപാര സഹകരണമാണ് ഈ മൂന്ന് രാജ്യങ്ങളും പദ്ധതിയിടുന്നത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്തോ-ഇസ്രായേല്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിലാണ് നയതന്ത്ര പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. പുതിയ വ്യാപാര സാദ്ധ്യതകള്‍ സംബന്ധിച്ച് യു.എ.ഇയിലെ ഇസ്രായേല്‍ അംബാസഡര്‍ ഇലന്‍ സ്തുല്‍മാന്‍ സ്റ്റോറോസ്തയും ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബെന്നയും വിശദീകരിച്ചു.
Read Also : കോവിഡ് വ്യാപനം രൂക്ഷം; വീണ്ടും നിയന്ത്രണം? നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ 2020ലെ കണക്ക് പ്രകാരം 60 ബില്യണ്‍ ഡോളര്‍ ആണ്. ഇത് 2030 ആകുമ്പോഴേക്കും 100 ബില്യണ്‍ ഡോളര്‍ ആക്കുകയാണ് ലക്ഷ്യം. മൂന്ന് രാജ്യങ്ങളും സഹകരിച്ചുള്ള വ്യാപാരം ആഗോള സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്നും ബെന്ന പറഞ്ഞു. യുഎഇയിലെ ഇന്ത്യന്‍ ബിസിനസുകാര്‍ പുതിയ കരാറുകള്‍ക്ക് കരുത്ത് പകരുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി പറഞ്ഞു.
Post Your Comments