ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോടികളുടെ അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ റെയ്ഡിലാണ് ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് 426 കോടി രൂപ പിടിച്ചെടുത്തത്. ഇതില്‍ 176 കോടിയുടെ സ്വര്‍ണവും ഉള്‍പ്പെടും. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Read Also : പ്രവാസിയെ വെട്ടിക്കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു
225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കളുമാണ് പിടിച്ചെടുത്തത്. മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. കരൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പണം പിടിച്ചെടുത്തതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. റാണിപേട്ട് ജില്ലയില്‍ നിന്ന് മാത്രം 91.56 കോടി പിടിച്ചെടുത്തു. പരിശോധനകള്‍ കര്‍ശനമാക്കിയ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്.
കഴിഞ്ഞമാസം തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദായ നികുതിവകുപ്പ് നര്‍ത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 16 കോടിരൂപയും 80 കോടി രൂപയുടെ കളളപ്പണവും പിടിച്ചെടുത്തിരുന്നു.
Post Your Comments