ആർത്തവം നേരത്തെയാക്കാനോ അല്ലെങ്കിൽ വെെകിപ്പിക്കാനോ മരുന്നുകൾ കഴിക്കാറുണ്ടല്ലോ. എന്നാൽ ഇനി മുതൽ പിരീഡ്സ് നേരത്തെയാക്കാൻ അത്തരം മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുക. പകരം ചില ഭക്ഷണങ്ങൾ അതിന് സഹായിക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്.
പെെനാപ്പിൾ: ആർത്തവം പ്രതീക്ഷിക്കുന്ന തീയതിക്ക് 10 ദിവസം മുമ്പ് പെെനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ആർത്തവം നേരത്തെയാക്കാൻ സഹായിക്കും.
എള്ള്: ആർത്തവം നേരത്തെയാകുന്നതിന് എള്ള് കഴിക്കുന്നത് ഫലപ്രദമാണ്. ആർത്തവം പ്രതീക്ഷിക്കുന്നതിന് 10 ദിവസങ്ങൾക്ക് മുമ്പ് ചൂടുവെള്ളത്തിൽ ഒരു സ്പൂൺ എള്ള് ചേർത്ത് കുടിക്കുന്നത് ഗുണം ചെയ്യും.
ഉണക്കമുന്തിരി: ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് ആർത്തവം നേരത്തെയാക്കാനും ആർത്തവസമയത്ത് വേദന കുറയ്ക്കാനും സഹായിക്കും.
ശർക്കര: ആർത്തവം നേരത്തെ വരാൻ ഏറ്റവും മികച്ചതാണ് ശർക്കര. എള്ള് ചേർത്ത് ശർക്കര കഴിക്കുക അല്ലെങ്കിൽ ഒരു ഗ്ലാസ് ഇഞ്ചി നേരിൽ ശർക്കര ചേർത്ത് കഴിക്കുന്നത് ആർത്തവം നേരത്തെയാക്കാൻ സഹായിക്കുന്നു.
Post Your Comments