KeralaNattuvarthaLatest NewsNews

‘നേമത്തെ യു.ഡി.എഫ് വോട്ട് എല്‍.ഡിഎ.ഫിന് നല്‍കാനാണോ തീരുമാനം’?, മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് വി. മുരളീധരൻ

മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്‍പിക്കാന്‍ ഇടതു പക്ഷത്തിന്റെ സഹായം തേടിയതുപോലെ നേമത്ത് യു.ഡി.എഫ് വോട്ടുകൾ ഇടതുപക്ഷത്തിന് നൽകാനാണോ തീരുമാനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.

മഞ്ചേശ്വരത്ത് ഇടതുമുന്നണിയുടെ വോട്ട് തേടിയ മുല്ലപ്പള്ളി മറ്റേതൊക്കെ മണ്ഡലത്തിലാണ് ധാരണയുള്ളതെന്ന് വ്യക്തമാക്കണം. നേമത്തെ യുഡിഎഫ് വോട്ട് എല്‍ഡിഎഫിന് നല്‍കാനാണോ തീരുമാനമെന്നും വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ബി.ജെ.പിക്ക് നല്ല വിജയസാധ്യതയുള്ള 20 നിയമസഭാ മണ്ഡപത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലെത്തിയിരിക്കുകയാണെന്നും, ബി.ജെ.പിയെ തോല്‍പ്പിക്കലാണ് ഇരുമുന്നണികളുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘ബിജെപിയുടെ ശക്തമായ സാന്നിധ്യം എതിരാളികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആ പരിഭ്രാന്തിയാണ് രണ്ടുകൂട്ടരും പരസ്പരം ബി.ജെ.പി ബന്ധം ആരോപിക്കാന്‍ കാരണം. കഴിഞ്ഞ അഞ്ചുവര്‍ഷവും കേരളത്തിലെ ജനകീയ പ്രശ്നങ്ങളില്‍ ബി.ജെ.പി ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button