Latest NewsKeralaNattuvarthaNews

‘എതിർത്തത് പ്രാരാബ്ധം വോട്ടാക്കി മാറ്റുന്നതിനെ, പരാമർശം പിൻവലിക്കില്ല’; എ.എം. ആരിഫ്

പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന രീതിയെയാണ് താന്‍ വിമർശിച്ചതെന്നും, യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെതിരായ പരാമർശം പിൻവലിക്കില്ലെന്നും എ.എം ആരിഫ് എം.പി വ്യക്തമാക്കി. മീഡിയവണിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന ആളാണ്, യു.ഡി.എഫ് സ്ഥാനാര്‍ഥി. അത് ഒരു മാനദണ്ഡമായി സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെടണമെന്ന് യു.ഡി.എഫ് പ്രചരിപ്പിക്കുന്നത് ശരിയാണോ എന്നാണ് എന്‍റെ ചോദ്യം. അങ്ങനെയെങ്കില്‍ തൊട്ടടുത്ത ഹരിപ്പാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാര്‍ഥി ലോട്ടറി വിറ്റ് ഉപജീവനം നടത്തിയ ആളാണ്, ചായക്കടയില്‍ ചായ അടിച്ചുകൊടുത്ത ആളാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ സഖാവ് സജിലാലിന് വോട്ട് ചെയ്യാന്‍ യു.ഡി.എഫ് പറയുമോ? ‘ ആരിഫ് ചോദിച്ചു.

‘പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന രീതിയെയാണ് താന്‍ വിമര്‍ശിച്ചത്. അല്ലാതെ തൊഴിലാളികളെയല്ല’. ഇല്ലാത്ത വ്യാഖ്യാനം എന്തിനാണ് കൊടുക്കുന്നത്? കായംകുളം എം.എല്‍.എ പ്രതിഭയുടെ പ്രവര്‍ത്തനം വിലയിരുത്തണം. അതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. വിമര്‍ശിക്കണം. അല്ലാതെ പ്രതിഭക്കെതിരെ മത്സരിക്കുന്നത് ഒരു ക്ഷീരകര്‍ഷകയായതുകൊണ്ട് അതാണ് അര്‍ഹതയുടെ മാനദണ്ഡം എന്ന് അവതരിപ്പിക്കുന്നതിനെയാണ് വിമര്‍ശിച്ചത്’ ആരിഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button