കായംകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിനെതിരായ പരാമര്‍ശത്തില്‍ എ.എം.ആരിഫ് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.എം.ആരിഫ് എം.പിയുടെ പരാമര്‍ശം വിലകുറഞ്ഞതും, അരിതയെ അധിക്ഷേപിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ആരിഫിന്റെ പരാമർശത്തിനെതിരെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരാണ് രംഗത്ത് വന്നിട്ടുള്ളത്.
ആരിഫിന്‍റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത് സി.പി.എമ്മിന്‍റെ അധഃപതനം ആണെന്നും ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.
കായംകുളത്തെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് സി.പി.എം നേതാവും എം.പിയുമായ എ.എം ആരിഫ് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥിയായ അരിത ബാബുവിനെ അധിക്ഷേപിക്കുന്ന രീതിയിൽ പരാമർശം നടത്തിയത്. പ്രസംഗത്തിനിടെ ‘ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്’ എന്നായിരുന്നു ആരിഫിന്റെ പരാമർശം.
Post Your Comments