COVID 19Latest NewsNewsOmanGulf

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസിക്ക് കോവിഡ്

സലാല: ഹൃദയാഘാതത്തെ തുടർന്ന്​ സലാലയിൽ കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട്​ സ്വദേശിക്ക്​ കൊറോണ വൈറസ് രോഗം​ സ്​ഥിരീകരിച്ചു. കുറ്റ്യാടി തളീക്കര സ്വദേശി തച്ചോളി പവിത്രൻ (46) ഏപ്രിൽ രണ്ടിനാണ് മരിച്ചത്.

നെഞ്ചുവേദനയെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിലും തുടർന്ന്​ സുൽത്താൻ ഖാബൂസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതി​െൻറ ഭാഗമായുള്ള പരിശോധനയിൽ കോവിഡ്​ ഫലം പോസിറ്റീവായത്. 20 വർഷത്തിലധികമായി സലാലയിൽ ട്രാൻസ്പോർട്ടിങ്​ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: ഷൈന. മൃതദേഹം കോവിഡ്​ പ്രോ​േട്ടാക്കോൾ പാലിച്ച് സലാലയിൽ സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button