Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

എം.ടിയുടെ തിരക്കഥയിൽ സംവിധാനം ചെയ്യുന്നത് രണ്ടാമൂഴമല്ല; പ്രിയദര്‍ശന്‍

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയിൽ സിനിമ ചെയ്യണമെന്ന ആഗ്രഹം വൈകാതെ നടക്കുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പ്രഖ്യാപിച്ച രണ്ടാമൂഴത്തിന്റെ സംവിധാനം പ്രിയദര്‍ശന്‍ ഏറ്റെടുക്കുന്നുവെന്ന തരത്തില്‍ വാർത്തകളും വന്നു.

കോഴിക്കോട് എന്‍ഐടിയുടെ വാര്‍ഷിക സാംസ്‌കാരികോത്സവമായ ‘രാഗ’ത്തിന്റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിൽ എം.ടിയുടെ രചനയിലുള്ള സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് ”തീര്‍ച്ചയായും. ഒരു വലിയ സിനിമയല്ലെങ്കില്‍ ഒരു ചെറിയ സിനിമ ഈ വര്‍ഷം തന്നെ എംടി സാറിന്റെ കൂടെ ഉണ്ട്” എന്നായിരുന്നു പ്രിയദര്‍ശന്‍ നല്‍കിയ മറുപടി.

അതേസമയം മുന്‍നിര ഒ.ടി.ടി. പ്ലാറ്റ്‌ഫോമിന് വേണ്ടി ഒരുങ്ങുന്ന ആന്തോളജിയില്‍ എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ഒരു ചെറുചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നതെന്നാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button